20-06-24 | Posted By Admin
ഒരാളുടെ ആരെങ്കിലും ആവാൻ എളുപ്പമാണ് അയാളുടെ ഒരേഒരാളാവുക എന്നത് ഭാഗ്യമുള്ള കാര്യമാണ്. അങ്ങാനാവുമ്പോൾ അയാളുടെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ആ ആളിൽ തന്നെയായിരിക്കും. മറന്നുവോ എന്ന ചോദ്യത്തിനും, മടുത്തുവോ എന്ന ചോദ്യത്തിനും അവിടെ പ്രസക്തിയില്ലാതാകും..ആ ആളുടെ ഒരേ ഒരാൾ അങ്ങനെ ജീവിക്കണം എങ്കിൽ അവർ രണ്ടു പേരും പരസ്പരം ഒരു പോലെ സ്നേഹിക്കുന്നവർ ആയിരിക്കണം...ആർക്കും വിട്ടു കൊടുക്കാത്ത സ്നേഹം ❤️
by: Vineesh V Nair
20-05-24 | Posted By Admin
Dear Friends,
I was hoping to write down my thoughts but couldn't find time due to my busy schedule. Hopefully will see you all next month same
time with a new blog article
by: Vineesh V Nair
20-04-24 | Posted By Admin
വീണ്ടും ഒരു പിറന്നാൾ ദിനം....
ഏപ്രിൽ 20 നു എന്റെ ജന്മദിനമാണ് ജന്മദിനത്തെക്കുറിച് ആലോചിക്കുമ്പോൾ ഞാൻ ഒരിക്കലും എന്നെക്കുറിച്ചു ചിന്തിക്കാറില്ല. നല്ല തുടർ ജീവിതം ആശംസിച്ചുകൊണ്ട് ആരോഗ്യത്തിനായി പ്രാത്ഥിച്ചുകൊണ്ട് ...അറിയുന്നവരും അറിയാത്തവരുമായ ഒരുപാട് പേർ. ഈ സ്‌നേഹവും പ്രാത്ഥനയുമാണ് എന്നെ ഞാനാക്കിയത് എല്ലാവർക്കും നന്ദി..
മറ്റുള്ളവര് കാണിച്ചുകൊണ്ടിരിക്കുന്ന സ്നേഹവും പ്രാര്ത്ഥനയുമാണ് ഭാവിയിലേക്ക് സഞ്ചരിക്കാന് തന്നെ പ്രചോദിപ്പിക്കുന്നതെന്ന്
ഓരോ പിറന്നാളും മരണത്തിലേക്കുള്ള നമ്മുടെ ദൂരം കുറയ്ക്കുകയാണ് ചെയ്യുന്നത് നിന്റെ സമയം തീരാറാവുന്നു എന്ന് ആരോ ഓർമപ്പെടുത്തുന്നു. ശേഷിച്ച സമയത്തി വില മനസ്സിലാക്കിത്തരുന്നു. ആ മനസിലാക്കലിൽ നിന്നാവണം നാം ഭാവി ജീവിതത്തിന് രൂപം നല്കാൻ.
ഒരു സ്വപ്നമാണ് ഓരോ പിറന്നാൾ ദിനത്തിലും ഞാൻ ആ സ്വപ്നം കാണാറുണ്ട്.. അത് ഒരിക്കലും യാഥാർഥ്യമാവില്ലെങ്കിലും.
എന്ന് നിങ്ങളുടെ സ്വന്തം വിനീഷ് വി നായർ
20-03-24 | Posted By Admin
Dear Friends,
I was hoping to write down my thoughts but couldn't find time due to my busy schedule. Hopefully will see you all next month same
time with a new blog article
by: Vineesh V Nair
20-02-24 | Posted By Admin
പ്രണയിക്കുന്ന രണ്ട് പേർ പിരിയുമ്പോൾ;
തീർച്ചയായും എന്തെങ്കിലും ഒരു ഉടമ്പടി ഉണ്ടാകാറുണ്ട്..!!
ഉടമ്പടികളില്ലെങ്കിലും
കുറഞ്ഞപക്ഷം ഒരാളെങ്കിലും
ഒരു നിർദ്ദേശമോ അഭിപ്രായമോ മുന്നോട്ടുവയ്ക്കുകയെങ്കിലും ചെയ്യും. മറ്റേയാൾക്ക് സ്വീകാര്യമല്ലെങ്കിൽപ്പോലും...!!
ഇനി കാണരുതെന്ന്, മിണ്ടരുതെന്ന്, വിളിക്കരുതെന്ന്, ജീവിതത്തിൽ ഇടപെടാൻ വരരുതെന്ന്, പഴയതൊന്നും പരസ്യപ്പെടുത്തരുതെന്ന് ഓർക്കരുതെന്ന്, പ്രണയിക്കുമ്പോൾ സമ്മാനിച്ച
ചിലതൊക്കെ തിരികെവേണമെന്ന്...!!
അങ്ങനങ്ങനെ പല സ്വഭാവക്കാരും
പല രീതിയിലാണു പ്രണയമവസാനിപ്പിക്കുക...!!
സ്നേഹപൂർവ്വം വിനീഷ്
20-01-24 | Posted By Admin
2024 എന്ന പുതുവർഷം എന്റെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് ആലോചിച്ചാൽ മുൻപ് ഞാൻ എങ്ങനെ ആണോ അത് പോലെ ആണ് ഇനിയുള്ള കാലം 2024 എന്റെ നല്ല ദിവസങ്ങൾ ആയിരിക്കുമോ എന്ന് എനിക്ക് അറിയില്ല ഇനി അങ്ങോട്ട് നല്ല ദിവസങ്ങൾ ആകണം എന്ന് പ്രാത്ഥിക്കുന്നു.
എനിക്ക് ജീവിതത്തിൽ ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ട് പക്ഷെ സൗഹൃദം വളരെ കുറച്ചുപേരോടു മാത്രമെ ഉള്ളു Film Industry ,Modeling Industry IT Industry ഒക്കെ ഒരു പാട് നല്ല സുഹൃത്തുക്കൾ ഉണ്ടെങ്കിലും എല്ലാവരേയും ബുദ്ധിമുട്ടിക്കുന്നതിൽ എനിക്ക് താൽപ്പര്യമില്ല.. എല്ലാവർക്കും ഉള്ളത് പോലെ എന്റെ ഒരു ദിവസം കടന്നു പോകും മനസു ബോറടിച്ചു തുടങ്ങുമ്പോൾ എവിടെങ്കിലും ഒരു നീണ്ട യാത്ര അതാണ് എന്റെ പ്ലാൻ എല്ലാവർക്കും നല്ലതു വരട്ടെ എന്ന്.
സ്നേഹപൂർവ്വം വിനീഷ്
തനിച്ചൊരു യാത്ര പോണം...ഒരുകാലത്ത് എല്ലാമായിരുന്ന മണ്ണിലേക്ക്!!
20-12-23 | Posted By Admin
പണ്ട് പഠിച്ച സ്കൂളിലേക്ക് ഏകനായി കടന്നുചെന്നിട്ടുണ്ടോ¬? കൂട്ടുകാർക്കൊപ്പമല്ല¬.'ഗെറ്റ് ടുഗെദർ' എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന ഒത്തുചേരലുകളുടെ ബഹളത്തിലല്ല....ആളും ആരവവും ഇല്ലാത്തപ്പോൾ... അദ്ധ്യാപകരും വിദ്യാർത്ഥികളും ഇല്ലാത്തപ്പോൾ...നമുക്ക് കൂട്ടിന് സ്കൂൾ മാത്രം...അങ്ങനെയൊരു മടങ്ങിപ്പോക്ക് ഉണ്ടായിട്ടുണ്ടോ? എന്നെങ്കിലും...?? അതൊരു വല്ലാത്ത അനുഭവമാണ്...സൂര്യൻ അസ്തമയത്തിന് തയ്യാറെടുക്കുമ്പോൾ സ്കൂൾ കവാടം കടന്നു
by: Vineesh V Nair
20-11-23 | Posted By Admin
നമ്മൾ ജീവിതത്തിൽ കണ്ടുമുട്ടുന്ന ഓരോ ആൾക്കാരും
നമ്മൾ ഫേസ് ചെയുന്ന ഓരോ സിറ്റുവേഷൻസും
നമ്മുടെ വിധിയുടെ ഫലമാണ് എന്നുമാണ് നമ്മൾ പറയാറ്
അതിന്റ ഒകെ പിന്നിൽ ഓരോ കാരണങ്ങളും!!
ഓരോ ഭാഗ്യങ്ങളും ഒക്കെയുണ്ട് !!
by: Vineesh V Nair
20-10-23 | Posted By Admin
ചിരി ഒരു കലയാണ്, ഒരാള്ക്ക് നല്കാവുന്ന വിലപ്പെട്ട സമ്മാനമാണ്....!!
നിങ്ങള്ക്കത് നല്കുവാന് കഴിവില്ലെങ്കില് നിങ്ങള്ക്കയാളുടെ പുഞ്ചിരി മായ്ച്ചു കളയാനും അവാകാശമില്ല.....!!
നിങ്ങളുടെ ഒരു ചിരി ഒരാളുടെ മനസ്സിലെ മഞ്ഞുരുക്കുമെങ്കിൽ അയാളുടെ ഒരു ദിവസം സുന്ദരമാക്കുമെങ്കിൽ മടിക്കാതെ നൽകു നിങ്ങളുടെ ഏറ്റവും നല്ലൊരു ചിരി...!!
ചിലരുടെ ചിരി കണ്ടിട്ടില്ലേ, ആത്മാർത്ഥതയില്ലാത്ത, പൊള്ളയായ ചിരി ?
ചിരിക്കണമല്ലോ എന്നോർത്തുള്ള സ്വയവും മറ്റുള്ളവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ചിരി!! അതിനെ പ്ലാസ്റ്റിക് ചിരി എന്ന വിളിക്കാനാണ് എനിക്കിഷ്ടം ...!!
by: Vineesh V Nair
20-09-23 | Posted By Admin
Dear Friends,
I was hoping to write down my thoughts but couldn't find time due to my busy schedule. Hopefully will see you all next month same
time with a new blog article
by: Vineesh V Nair
20-08-2023 | Posted By Admin
കേവലം മിനിറ്റുകൾ മാത്രമുള്ള റോൾ..
അത് വരെ രജനിക്ക് വേണ്ടി ആർപ്പുവിളിച്ച തിയേറ്ററിൽ പിന്നെ ഒരു കുലുക്കമായിരുന്നു..
ആ സമയത്താണ് തിരിച്ചറിഞ്ഞത്.. എന്നെ പോലെ തന്റെ ഇഷ്ടം താരം ആയ മോഹൻലാൽ എന്ന നടനെ എങ്ങനെ കാണാൻ ആഗ്രഹിച്ചുവോ അങ്ങനെ കണ്ടതിന്റെ സന്തോഷത്തിൽ എന്നെ പോലെ നൂറുകണക്കിന് ആളുകൾ ആ തിയേറ്ററിൽ ഉണ്ടായിരുന്നെന്ന്..
ഇപ്പോഴും എന്റെ ശബ്ദം തിരിച്ചു വന്നിട്ടില്ല..!!
by: Vineesh V Nair
20-07-2023 | Posted By Admin
നല്ല മഴക്കാലം. ഇന്നാണ് രാമായണം വായന തുടങ്ങുന്നത്. സിനിമകൾ വീട്ടിലിരുന്ന് കാണുന്നതേയുള്ളൂ. കുറച്ച് തിരക്കാണ്. ഒരു യാത്ര കഴിഞ്ഞ് വന്നു. മഴ കണ്ടു. എല്ലാർക്കും സുഖമാണെങ്കിലേ നമുക്കും സുഖമുണ്ടാവൂ എന്നൊക്കെയുള്ളത് കൂടുതൽ മനസ്സിലായിത്തുടങ്ങി. വയസ്സായീന്നർത്ഥം ;)
by: Vineesh V Nair
20-06-2023 | Posted By Admin
ജീവിതത്തിൽ പല പ്രശ്നങ്ങളും, ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോൾ അതിൽ നിന്ന് കരകയറാൻ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന പല motivational രീതികൾ ഉണ്ട്. അത് ചിലപ്പോൾ പ്രഭാഷണം ആകാം, കഥകൾ ആകാം, ചിലരുടെ ജീവിതത്തിൽ വന്ന അനുഭവങ്ങൾ ആകാം.
by: Vineesh V Nair
Wishing the Universal Star, Mohanlal a Very Happy Birthday
20-05-2023 | Posted By Admin
Advance Happy Birthday Laletta..
by: Vineesh V Nair
20-04-2023 | Posted By Admin
ഇന്ന് ഏപ്രിൽ 20. എന്റെ ജീവിതത്തിൽ എനിക്ക് ഒരു വയസ്സുകൂടി കൂടുന്നു. ലോകത്തിന്റേയും എന്റേയും വഴിത്തിരിവുകളിലെ ഈ വന്നുനിൽപ്പ് ഒരേ സമയത്തായത് തീര്ത്തും യാദൃശ്ചികമാവാം. അല്ലെങ്കിലും ജീവിതത്തിലെ അത്ഭുതകരമായ യാദൃശ്ചികതകളാണല്ലോ എന്നെ ഇങ്ങനെ, ഈ രൂപത്തിൽ ഭാവത്തിൽ ഇവിടെവരെയെത്തിച്ചതെന്ന് ഇവിടെ നിന്ന് തിരിഞ്ഞുനോക്കുമ്പോള് എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല. എത്ര ദൂരം, എത്രമാത്രം അധ്വാനം. ഏതോ ഒരു ശക്തി എന്നെക്കൊണ്ട് എന്തൊക്കെയോ ചെയ്യിക്കുകയായിരുന്നു, എന്ന് മാത്രമേ പറയാൻ സാധിക്കുന്നുള്ളൂ. ഇതുവരെ കൈപിടിച്ച് കാടുകളും കൊടുമുടികളും കടത്തി രാവുകളും കടവുകളും കടത്തി കൊടുങ്കാറ്റുകളിൽ വീഴാതെ പ്രളയത്തിൽ മുങ്ങാതെ എത്തിച്ചതിന് നന്ദിയോടെ
എന്ന് സ്വന്തം വിനീഷ്
The POWER of your subconscious MIND
20-02-2023 | Posted By Admin
രണ്ട് തരം പുരുഷന്മാരുണ്ട്. ആത്മവിശ്വാസവും വിശ്വാസവും നിറഞ്ഞ ഒരു കാന്തിക മനുഷ്യനുണ്ട്. ജയിക്കാനും വിജയിക്കാനുമായാണ് താൻ ജനിച്ചതെന്ന് അവനറിയാം. പിന്നെ, ഡീമാഗ്നെറ്റൈസ് ചെയ്യപ്പെട്ട ഒരു തരം മനുഷ്യനുണ്ട്. അവൻ ഭയവും സംശയവും നിറഞ്ഞവനാണ്.
അവസരങ്ങൾ വരുന്നു, അവൻ പറയുന്നു, "ഞാൻ പരാജയപ്പെട്ടേക്കാം; എനിക്ക് പണം നഷ്ടപ്പെട്ടേക്കാം; ആളുകൾ എന്നെ നോക്കി ചിരിക്കും." ഈ തരത്തിലുള്ള മനുഷ്യൻ ജീവിതത്തിൽ അധികം മുന്നോട്ട് പോകില്ല, കാരണം മുന്നോട്ട് പോകാൻ അവൻ ഭയപ്പെടുന്നുവെങ്കിൽ, അവൻ എവിടെയാണോ അവിടെ തന്നെ തുടരും. ഒരു കാന്തിക മനുഷ്യനാകുകയും യുഗങ്ങളുടെ പ്രധാന രഹസ്യം കണ്ടെത്തുകയും ചെയ്യുക.
by: Vineesh V Nair
19-01-2023 | Posted By Admin
നിങ്ങളുടെ ഉള്ളിൽ ഒരു ചെറിയ ജീവിതം വളർത്തുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല. രാവിലെയുള്ള അസുഖം. ഹോർമോണുകൾ. നിങ്ങളുടെ ശരീരത്തിലെ മാറ്റങ്ങൾ.
ഉറക്കമില്ലായ്മ. എന്നിട്ടും. എല്ലാം വളരെ കഠിനമാകുമ്പോൾ. നിങ്ങൾ ശരിക്കും എത്ര ശക്തനാണെന്ന് ഓർക്കുക. നിങ്ങൾ നിങ്ങളുടെ ഉള്ളിൽ ഒരു ജീവിതം വളർത്തുകയാണ്, അത് അവിശ്വസനീയമാണ്.
by: Vineesh V Nair
20-12-22 | Posted By Admin
Dear Friends,
I was hoping to write down my thoughts but couldn't find time due to my busy schedule. Hopefully will see you all next month same
time with a new blog article
by: Vineesh V Nair
20-11-22 | Posted By Admin
No Shave November: How an Ordinary Thiruvananthapuram Man Turned into a Top Model, Black Beard Makeover What’s in a beard, you may say. Ask 37-year-old Kerala-based ageless model Vineesh V Nair, who claims to have been 'reborn' ever since he started growing a beard and removing dye. When not busy trading stocks, he can be seen strutting the ramp for various designers at fashion shows in India and Kerala. He humbly claims to be the only senior model from Kerala who has graced prestigious ramps like IFL, Fashion Focus Bangalore, BadazNation and Mystic Production Fashion Week.
His tall stature, long wavy hair, black mustache and well-trimmed gray beard attract attention every time he hits the ramp.
“In our industry (stock broking), growing facial hair is generally discouraged. Heading the sales desk and dealing with international clients was a written rule of being well-groomed and presentable, which sported a clean-shaven look and short hair. Then I played by the rule book. There is nothing wrong with that. However, I was very conscious of my appearance back then. Being ridiculed for my thin build and funny looks in my youth created a complex in my mind. I used to run away the moment I saw someone picking up a camera to click even group pictures. I don't have any pictures of my youth. “When I decided to leave working for others forever (at age 29), I realized that I no longer had to follow their rules. I chose to do all the things I wasn't 'allowed' to do in my corporate world and grow a bush. That's when things started to turn in my favor. The gray stubble changed my appearance and made me look rougher. I started getting random compliments which helped build my confidence. That's when I decided to give up razors for good. After all, who doesn't like being appreciated? I could never be happier with that decision of mine. Encouraged by my newfound praise, I chose to grow facial hair into a full-grown beard. Didn't I know that one small decision could change my life and my confidence in a way? After all these years of being camera shy, I now love to face the audience and pose.
“Armed with a phone with a better camera and higher memory space, my photo gallery is now filled with only my show photos or selfless,” he laughs. “From being ridiculed earlier to now being called Punjabi or Swami or whatever other fancy names my well-wishers call me; Thanks to my black beard and long hair, this is how my life has changed. Thanks to my black beard and long hair, how my life has changed
by: Vineesh V Nair
20-10-22 | Posted By Admin
യാത്രകൾ ഇഷ്ടപെടാത്തവർ ആയി ആരും ഉണ്ടാകില്ല...
സത്യത്തിൽ മനുഷ്യ ജീവിതം ഒരു യാത്ര ആണ്. ഒരു ബസ്സിൽ പല ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ ആണ് നമ്മൾ. യാത്രയിൽ പലരെയും നമ്മൾ കാണുന്നു അതിൽ ചിലർ നമുക്ക് സുഹൃത്തുക്കൾ ആകും, ചിലർ ശത്രുക്കൾ ആയും മാറും. പക്ഷേ യഥാർത്ഥ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ നമുക്ക് പാലിക്കാം യാത്രയിൽ പാലിക്കേണ്ട നിയമങ്ങൾ കാരണം നമുക്ക് അറിയില്ല എപ്പോൾ ആണ് നമ്മുടെ ഇറങ്ങാൻ ഉള്ള ആ സ്റ്റോപ്പ് അഥവാ മരണം വരുക എന്ന്.
വിനീഷ് വി നായർ.
20-09-22 | Posted By Admin
Dear Friends,
I was hoping to write down my thoughts but couldn’t find time due to my busy schedule. Hopefully will see you all next month same time with a new blog article.
Vineesh V Nair
20-08-22 | Posted By Admin
ആ വിരൽ തുമ്പു പിടിച്ചു ഞാൻ ആദ്യമായി പിച്ചവച്ചു,.. ഇന്നുമെൻ കാലൊന്ന് ഇടരുമ്പോൾ എൻ്റെ കണ്ണൊന്നു നിറയുമ്പോൾ ഹൃദയം ഒന്നു തേങ്ങുമ്പോൾ സ്വരം ഒന്നു പതരുമ്പോൾ എന്നെ ചേർത്തു പിടിക്കുന്ന ആ കൈകൾ എന്നും എനിക്ക് സ്വന്തം ....
20-07-22 | Posted By Admin
അധികം ആരും വായിക്കാതെ പോയ ഒരു പ്രണയ കവിതയുണ്ടെൻ കൈയിൽ, നിനക്കായി എഴുതിയവ, ഇന്നും നീ വായിക്കാൻ മറന്നവ. എന്നിൽ നീ ഇന്നും തെളിഞ്ഞു നിൽപ്പുണ്ട്,ഹൃദയത്തിൽ കുറിച്ച ആ ഒറ്റ വരി കവിതയിൽ
20-06-22 | Posted By Admin
ഈ ലോകമിന്ന് വലിയ ചൂക്ഷണത്തിന്റെ പിടിയിലാണ് എത്ര വർഷങ്ങൾ കഴിഞ്ഞു എന്നിട്ടും നന്മനിറഞ്ഞ ഹൃദയമുള്ളവർ എല്ലാരും ഒരുപോലെ ചോദിക്കുന്ന ചോദ്യത്തിന് പരിഹാരം കാണാൻ ഇന്നും ഈ ലോകത്തിലെ ആർക്കും ആയില്ല, ആ ചോദ്യം ഇതാണ് ഈ ലോകത്തിൽ ഇന്നുള്ള ദരിദ്രരുടെ കഷ്ട്ടപ്പാടുകൾ എന്ന് മാറും? ഈ ലോകത്തിൽ ഒരാളും ഇനി പട്ടിണി കിടന്നു മരിക്കില്ല അതിനുള്ള പരിഹാരം ഞാൻ പറയാം പക്ഷെ അത് നടപ്പിലാക്കാൻ ഈ ലോകത്തിലെ ഒരു ഭരണകൂടത്തിനും ആവില്ല. ഒറ്റ പരിഹാരം ഉള്ളു ചൂക്ഷണം അവസാനിപ്പിക്കുക ഈ ലോകത്തിലെ സമ്പത്തിനും സർവ്വതിനും ഈ ലോകത്ത് ജീവിക്കുന്ന എല്ലാ ജന്മങ്ങൾക്കും ഒരേ അവകാശമാണ് എന്റെ എന്നിട്ടും എന്റെ എന്തിനാ സഹോദരരെ ഈ സ്വാർത്ഥ മോഹങ്ങൾ ഈ ലോകത്ത് രാജഭരണം കഴിഞ്ഞത് മുതൽ കൊല്ലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന തൊഴിലാളി ചുക്ഷണം ഒന്ന് നിർത്തിയാൽ അതിനുള്ള ശരിയായ കർശന നിയമം വന്നാൽ ഈ ലോകത്ത് പിന്നീട് ഒരിക്കലും ദരിദ്രർ ഉണ്ടാവില്ല പട്ടിണി മരണവും ഉണ്ടാവില്ല . ഇന്ന് ഈ ലോകത്ത് നടക്കുന്ന തൊഴിലാളികളെ ചുക്ഷണം ചെയ്യുന്ന മൊതലാളി സംസ്കാരം എന്ന് നശിക്കുന്നു അന്നേ എല്ലാരും തുല്യരാകു ഇതെല്ലാം മാറിയാൽ ഈ ലോകം മാറി മറിയും മാറെണ്ടത് നമ്മൾ എല്ലാരുമാണ് ..
എന്ന് നിങ്ങളുടെയെ സ്വന്തം വിനീഷ് വി നായർ
Advance Happy Birthday Laletta
20-05-22 | Posted By Admin
നാലു പതിറ്റാണ്ടുകൾ ആയി മലയാളി ജീവിതത്തെ സ്വന്തം ആത്മാവിലേക്കാവാഹിക്കുന്ന മഹാനടൻ...സ്വഭാവികാഭിനയത്തിന്റെ കൊടുമുടി താണ്ടിയ അഭിനയ കുലപതി...താര സ്വരൂപത്തിന്റെ പൂർണ്ണതയിൽ എത്തിയ വിസ്മയ താരം...ഈ ഇതിഹാസത്തെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല....എന്റേയും ഓരോ മലയാളികളുടേയും ജീവിതത്തിൽ സന്തോഷവും ചിരിയും അത്ഭുതവും ആവേശവും അഭിമാനവും നിറച്ച ഏട്ടന്...ലാലേട്ടന്...ഈ അനുജന്റെ ഹൃദയം നിറഞ്ഞ സ്നേഹവും പ്രാർത്ഥനയും ഒരായിരം ജന്മദിന ആശംസകളും....
Advance Happy Birthday Laletta..
എന്ന് നിങ്ങളുടെയെ സ്വന്തം വിനീഷ് വി നായർ
20-04-22 | Posted By Admin
വീണ്ടും ഒരു പിറന്നാൾ ദിനം .... ഏപ്രിൽ 20 നു എന്റെ ജന്മദിനമാണ് ജന്മദിനത്തെക്കുറിച് ആലോചിക്കുമ്പോൾ ഞാൻ ഒരിക്കലും എന്നെക്കുറിച്ചു ചിന്തിക്കാറില്ല. നല്ല തുടർ ജീവിതം ആശംസിച്ചുകൊണ്ട് ആരോഗ്യത്തിനായി പ്രാത്ഥിച്ചുകൊണ്ട് ...അറിയുന്നവരും അറിയാത്തവരുമായ ഒരുപാട് പേർ. ഈ സേഹവും പ്രാത്ഥനയുമാണ് എന്നെ ഞാനാക്കിയത് എല്ലാവർക്കും നന്ദി ..
എന്ന് നിങ്ങളുടെയെ സ്വന്തം വിനീഷ് വി നായർ
ഒറ്റയ്ക്ക് ജീവിച്ചാൽ എന്താണ് കുഴപ്പം ?
20-03-22 | Posted By Admin
വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിതം ആസ്വദിക്കുകയെന്നത് വലിയ അപരാധമായാണ് സമൂഹം ഇന്നും കാണുന്നത് .
ഒറ്റയ്ക്ക് ജീവിക്കുന്നത്കൊണ്ട് പുരുഷന് എന്താന്ന് കുഴപ്പം ?
അങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ .
ഒരു പങ്കാളിയെ വേണം എന്നുള്ളവർ സമയമായെന്ന് തോന്നുമ്പോൾ വിവാഹം കഴിക്കണം . അതിനൊരിക്കലും പ്രായം ഒരു മാനദണ്ഡമായി കാണരുത് . മാനസികമായി തയ്യാറാകുമ്പോൾ മാത്രം അതിലേക്കു ഇറങ്ങിച്ചെല്ലുക . അതല്ല ഒറ്റയ്ക്ക് കഴിയുമ്പോഴാണ് സന്തോഷമെങ്കിൽ ആ വഴി തിരഞ്ഞെടുക്കണം .
ഒരു പ്രായം കഴിഞ്ഞ് കല്യാണം കഴിക്കുകന്നുള്ളത് എന്തോ അബ് നോർമാലിറ്റി അല്ലെങ്കിൽ ഒരു ശരികേടായി ആണ് പൊതുവിൽ ആളുകൾ കാണുന്നത്. കല്യാണം നല്ല ബോധ്യത്തോടെ മെച്യൂരിറ്റിയോടെ ചെയ്യേണ്ട കാര്യമായാണ് എനിക്ക് തോന്നീട്ടുള്ളത് , കഴിക്കണം എന്ന് ഉള്ളവർക്ക് .. അല്ലാത്തവർക്ക് കല്യാണം കഴിക്കാതെ ആണ് ഹാപ്പിനെസ്സ് എന്ന് വെച്ചാൽ അത് അക്സപ്റ്റ് ചെയ്യണം.
Perfect time to get married is when you’re ready, there is no age limit to it.
ഞാൻ പേഴ്സണലി സിംഗിൾ ആയി ജീവിച്ചാൽ എന്താ കുഴപ്പം എന്ന് ആലോചിക്കുന്ന ആളാണ്. കല്യാണം കഴിക്കുന്നതോടെ എന്താണ് ഒരു പുരുഷന്റെ ലൈഫിൽ ബെറ്റർ ആവുന്നത് എന്ന് ഞാൻ ആലോചിക്കാറുണ്ട്. എല്ലാരും കഴിക്കുന്നു നാട്ടുനടപ്പ് എന്നാ കഴിച്ചേക്കാം എന്ന് പറഞ്ഞു കഴിക്കുന്ന ആളുകളെ ഞാൻ കണ്ടിട്ടുണ്ട്.
പിന്നെ ഒറ്റക്ക് ജീവിക്കുന്നത് ശരികേട് എന്ന് സൊസൈറ്റി പറഞ്ഞാലോ? അല്ലെങ്കിൽ അവിടേക്ക് ഒരു പെൺ സുഹൃത്ത് വരുമ്പൊ ഉണ്ടാവുന്ന ചീത്തപ്പേരുകൾ ഭയന്ന്? അങ്ങനെ ഒരു പുരുഷന്റെ ഡിഗ്നിറ്റി ആന്റ് ഹോണർ ഹസ്ബന്റിൽ ആണോ ഉള്ളത്? അങ്ങനെ ഒക്കെ ആലോചിച്ച് കല്യാണം കഴിപ്പിക്കുന്നതായി തോന്നീട്ട്ണ്ട്..
Marriage is an institution regulating life, sex and reproduction.
A social regulation. a dictum that looks at the marital 'status' to offer respectability, offer important legal benefits regarding taxation, inheritance, next-of-kinship, and parental responsibility.
Status alone counts, not the state of affairs.
Marriage, if you are not up for it. Don't get in . Marriage is just an arrangement. It's not mandatory.
കല്യാണം ആയില്ലേ ? കുട്ടി ആയില്ലേന്നേ ആളുകൾ ചോദിക്കാറുള്ളൂ , നിങ്ങളുടെ വിവാഹ ജീവിതത്തിൽ ഹാപ്പി ആണോ.. ജീവിതത്തിൽ നിങ്ങൾ സന്തോഷവാനാണോ സന്തോഷവതിയാണോ എന്ന ചോദ്യങ്ങൾ കുറവാണ്. so it’s up to us to find where our happiness lies / and go for it.. Don’t harm others.. Live your life; try to be a good human being irrespective of your gender caste creed status whatever it is.
എന്ന് നിങ്ങളുടെയെ സ്വന്തം വിനീഷ് വി നായർ
20-02-22 | Posted By Admin
അക്ഷരാർത്ഥത്തിൽ ആദ്യാവസാനം വരെ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് തന്നെയായിരുന്നു. ചിത്രത്തിന് കൊഴുപ്പേകി എ ആർ റഹ്മാന്റെ പാട്ട് സീനും, ഇടിവെട്ട് ബി ജി എമും, ഡബിൾ ക്ലൈമാക്സും ഒക്കെയായി 'ആറാട്ട്' തിയറ്ററിനെ ഇളക്കി മറിച്ചു. കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ഡയലോഗുകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു മോഹൻലാൽ ആരാധകൻ ആഗ്രഹിച്ച എല്ലാ ചേരുവകളും ചേർത്തൊരു മാസ്സ് എന്റർടൈനർ.
ലാലേട്ടാ....പടം പൊളിച്ചടുക്കി... വെള്ളാനകളുടെ നാട്ടിൽ പവിത്രനെ..സ്ഫടികത്തിലെ ആട് തോമ യേ.... ചോട്ടാ മുംബൈ യി ലെ വാസ്കോയെ....മംഗലശ്ശേരി നീലകണ്ഠനേ...കണിമംഗലം ജഗനെ... പൂവളളി ഇന്ദുചൂഡനെ ....സ്റ്റീഫൻ നെടുമ്പള്ളിയെ അങ്ങനെ ..അങ്ങനെ.. മലയാള സിനിമയിലെ തലയെടുപ്പുള്ള എണ്ണം പറഞ്ഞ നായകന്മാരെ എല്ലാം ഒറ്റ സിനിമയിൽ കണ്ട പ്രതീതി...ഓരോ ഫ്രെയിമും മനോഹരം... അക്ഷരാർത്ഥത്തിൽ വിശ്വനായകൻ്റെ ഗോപനായുള്ള പരകായ പ്രവേശം അതിഗംഭീരം ......രസിപ്പിക്കുന്ന ആദ്യ പകുതിക്ക് ..ത്രസിപ്പിക്കുന്ന രണ്ടാം പകുതി...and unexpected ക്ലൈമാക്സ് .. മരണമാസ്സ് ആറാട്ട്..!!! മാസ് എന്ന വാക്കിൻ്റെ പൂർണത ഗോപനിൽ അവസാനിക്കുന്നു .... നേനൂ ചാല ഡെൻചറസു
AN INDUSTRY HIT IS LOADING
എന്ന് നിങ്ങളുടെയെ സ്വന്തം വിനീഷ് വി നായർ
20-10-21 | Posted By Admin
ഇരുളിന്റെ മറവിൽ എന്നരികിൽ വന്നിരുന്നു കൊച്ചു വർത്തമാനങ്ങൾ പറഞ്ഞു കൂടെയിരുന്നു കുടുകുടെ ചിരിപ്പിച്ചു നാളുകൾ കടന്നു പോയി , പതിയെ രാത്രിമുല്ലയെ ഞാൻ പ്രണയിച്ചു തുടങ്ങി. അഗാധമായ പ്രണയം.!!!
20-11-21 | Posted By Admin
കാരണം ലോകത്ത് ഒരു മനോരോഗിയും. താനിയൊരു രോഗിയാണ് സ്വയം സമ്മതിച്ചു തരില്ല .
20-10-21 | Posted By Admin
ജീവിതം നേടേണ്ട നിധിയാണ് സ്നേഹം. അത് ഒരിക്കലും ഒരു പ്രണയമല്ല...... അത് ഒരിക്കലും ഒരു സൗഹൃദവുമല്ല...... അത് ഒരിക്കലും ഒരു മാതൃത്യവുമല്ല...... എന്നാൽ ചതിയും വഞ്ചനയും തെറ്റിധാരണകളും പ്രതികാരവും അടങ്ങാത്ത സൗഹൃദത്തിലും പ്രണയത്തിലും മാതൃ വത്സല്യത്തിലും നിറഞ്ഞു നിൽക്കേണ്ട ഒന്നാണ് സ്നേഹം...... പ്രണയത്തേക്കാളും സൗഹൃദത്തെക്കാളും വലിയ മഹത്യമുള്ള ഒരു നിധിയാണത്...... ദൈവം എല്ലാരേം സ്നേഹിക്കാൻ പഠിപ്പിച്ചു എന്നിട്ടും ഈ ലോകത്തിലെ ഏറ്റവും വലിയ പാപം ചെയ്യ്തു ലോകം ഒന്നും അറിയാതെ...... വേർതിരിവ് ഇല്ലാതെ സ്നേഹിക്കാൻ പഠിക്കണം...... തിരിച്ചു ഒന്നും ആഗ്രഹിക്കരുത് അതാണ് സ്നേഹം...... സ്നേഹം എല്ലാർക്കും കൊടുക്കാൻ മാത്രം ഉള്ളതാണ് ജീവൻ ഉള്ള കാലത്തോളം ആരെയും വെറുക്കാതെ എല്ലാവരെയും സ്നേഹിക്കാൻ സാധിച്ചാൽ...... മറ്റുള്ളവരെ മനസ്സിലാക്കി അവരുടെ സങ്കടങ്ങളിൽ ആശോസമായി അവരുടെ സന്തോഷങ്ങൾ ആഘോഷമാക്കി കൂടെ കൂടാൻ സാധിച്ചാൽ ജീവിതം എത്ര മനോഹരമായി ഒരിക്കൽ നമ്മൾ ഈ ലോകം വിട്ട് പോകുമ്പോൾ എത്ര പേരുടെ കണ്ണ് നിറയും...... ആരെയും വേദനിപ്പിക്കാതെ എല്ലാരേം സന്തോക്ഷിപ്പിച്ചു ജീവിക്കുക...... സ്വാർത്ഥത നിറഞ്ഞ ഈ ലോകത്ത് അത് അസത്യമാണ് പക്ഷെ വേതന നിറഞ്ഞ ജീവിതം നിങ്ങൾക്കു സമ്മാനിച്ചവരെയും വീണ്ടും വീണ്ടും സ്നേഹിക്കാൻ കഴിഞ്ഞാൽ നമ്മളെ ചതിച്ച എല്ലാരോടും ഒരു വെറുപ്പുമില്ലാതെ പുഞ്ചിരി കൊണ്ട് ഈ ജീവിതഅവസാനം വരെയും കൂടെ കൂട്ടാൻ കഴിഞ്ഞാൽ പിന്നെ ഈ ജീവിതത്തിനു എന്താ വേണ്ടത്......
വിനീഷ് വി നായർ
20-09-21 | Posted By Admin
ജീവിതം ഒരു കവിതയാണ്...... എത്ര വായിച്ചാലും എത്ര കേട്ടാലും അർത്ഥം മനസ്സിലാകാത്ത കവിത...... ഈ ജീവിതത്തിൽ എല്ലാ മനുഷ്യരും തേടുന്നത് ഒന്നാണ് സ്നേഹം...... പക്ഷെ ആരും അറിയാത്ത ഒരു കാര്യം ഉണ്ട്?. സ്നേഹം എന്താണെന്ന കാര്യം...... സ്നേഹം കൊടുക്കാനുള്ളതാണ് എല്ലാർക്കും തുല്യം അളവിൽ വീതിച്ചു കൊടുക്കാനുള്ള ദൈവത്തിന്റെ സമ്മാനം...... ദൈവം ഈ ലോകത്ത് പല രൂപത്തിൽ വന്നു എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിച്ചു യഥാർത്ഥ സ്നേഹം എന്താണെന്ന് പഠിപ്പിച്ചു പക്ഷെ അത് മനസ്സിലാക്കാൻ ആരെയും പഠിപ്പിച്ചില്ല...... എന്നാൽ ഈ ലോകത്ത് സ്നേഹം എന്താണ് എന്ന് അറിയുന്നത് ആർക്കാണ്? അവരാണ് ദൈവം...... ദൈവം ദൈവത്തിന്റെ ചായയിൽ മനുഷ്യനെ സൃഷ്ടിച്ചത് എന്തിനാണ്? ദൈവം എങ്ങനെ ആയിരിക്കണം എന്ന് അറിയിക്കുവാൻ വേണ്ടി...... ഓരോ മനുഷ്യനും ഈ ഭൂമിയിൽ ദൈവമാവാൻ അവസരം ഉണ്ട്...... ചതിയും വഞ്ചനയും പ്രതികാരവും ഇല്ലാതെ. എല്ലാർക്കും വേണ്ടി...... ഈ ലോകത്തിന് വേണ്ടി. എല്ലാർക്കുംജീവിക്കാൻസാധിച്ചാൽ. എല്ലാരേം എല്ലാരും മനസ്സിലാക്കാനും സ്നേഹിക്കാനും സാധിച്ചാൽ...... ഈ ലോകത്തിലെ ആർക്കും ആരും ശത്രുക്കൾ അല്ലെങ്കിൽ...... എന്ത് സുന്ദരമായിരുന്നു എല്ലാരുടെയും ജീവിതം...... എന്ന് നിങ്ങളുടെ വിനീഷ് വി നായർ
20-07-21 | Posted By Admin
ഒരു യാത്രയിലാണ്. ദീർഘദൂര യാത്ര. കൂടെ ആരെയും കൂട്ടാൻ പറ്റീല. യാത്ര പറഞ്ഞു ഇറങ്ങാനും തോന്നീല. അവളുടെ ചിരി മായാതെ കണ്ണിൽ നില്കാൻ കണ്ണ് അടച്ചു കിടുന്ന് ഇതാ മഞ്ചത്തിൽ ഏറി ഒരു അവസാന യാത്ര വിനീഷ് വി നായർ
20-06-21 | Posted By Admin
കണ്ണുകളിൽ കാഴ്ചകൾ ധാരാളം ഉണ്ട്. അതിൽ ചിലതു വേദനിപ്പിക്കുന്നതും മറ്റുചിലത് നനവുള്ളതും ആകുന്നു. മൂർച്ചയുള്ള ആയുധങ്ങൾ ശിരസിൽ ഉള്ളപ്പോൾ കാഴ്ചകൾ ഒന്നല്ല ഒന്നിൽകൂടുതൽ ആകാം. ചില കാഴ്ചകൾ കണ്ണുകൾ കൊണ്ട് തൊട്ടറിഞ്ഞതും അതെ കണ്ണുകൾ കൊണ്ട് പ്രപഞ്ചത്തെ അതിന്റെതായ ശക്തി കൊണ്ട് മറിച്ചതും, മഴക്കാറുള്ള മഴവിലല്ല വെറും കാർമേഘങ്ങൾ മാത്രം. ഇടിവെട്ടും, മിന്നലും, വെള്ളിച്ചവും ഉള്ള പാവം കൂരുഡ്ന്റെ ഇരുണ്ട കാഴ്ചകൾ. എല്ലാം അന്ധതയുടെ മായാജാലം. കണ്ണുകൾ തളരുമ്പോൾ മനസ് അതിന്റെ ശക്തി തെളിയിക്കുവാൻ കാതോട് യാചിക്കുന്നു.യാചന ഒരു കുറ്റം എന്ന് അറിഞ്ഞുകൊണ്ട് കാത് വീണ്ടും വീണ്ടും യാചിക്കുന്നു. കണ്ണുകൾ തളർന്നു എന്ന് പറയാൻ വയ്യാത്ത ഒരു ദൃശ്യം അത് മാത്രം ആണ് കാഴ്ച്ച. എനിക്ക് ഇപ്പൊ കാണാം കണ്ണുകളിൽ ഇരുട്ടും വെള്ളിച്ചവും ചേർന്ന മഴവില്ലിന്റെ നിറമുള്ള കാഴ്ചകൾ.
വിനീഷ് വി നായർ
20-05-21 | Posted By Admin
എനിക്ക് എന്നും പ്രിയം നല്ല സൗഹൃദങ്ങൾ ആണ്. നമ്മുടെ ജീവിത യാത്ര ഇനി എത്ര ദൂരം എന്നറിയില്ല. കയറ്റംനിറഞ്ഞ യാത്ര ഈ യാത്ര ഇനി ഇറക്കത്തിലേക്കുള്ളതായിരിക്കാം എന്നാലും ഉള്ളിൽ സന്തോഷം മാത്രം.കാരണം ഈ യാത്രക്കിടെ കണ്ണാടിപോലോത്തെ കുറെ സുഹൃത്തുക്കളെ കിട്ടി എനിക്ക്. കണ്ണാടി ഒരിക്കലും ഞാൻ കരയുമ്പോൾ എന്നെ നൊക്കി ചിരിച്ചിട്ടില്ലാ അതുപോലെയാണ് എന്റെ സുഹൃത്തുക്കളും.
നന്ദി
വിനീഷ് വി നായർ
20-04-21 | Posted By Admin
Dear Friends,
I was hoping to write down my thoughts but couldn’t find time due to my busy schedule. Hopefully will see you all next month same time with a new blog article.
Vineesh V Nair
20-03-21 | Posted By Admin
സഹനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബലത്തിൽ എല്ലാം സഹിക്കാനും ക്ഷമിക്കാനും കരുത്തില്ലാത്തവർ ജീവിത യാഥാർഥ്യത്തിനു മുന്നിൽ കാലിടറി വീഴുന്നത് പലപ്പോഴും നാം കാണാറുണ്ട്. ചിലർ പ്രതിസന്ധി വരുമ്പോൾ പിന്മാറും. മറ്റു ചിലർ പ്രതികൂല സാഹചര്യങ്ങളുണ്ടായാലും തളരാതെ വീണ്ടുമതു പടുത്തുയർത്താൻ ശ്രമിക്കും. ജീവിതത്തിൽനിന്ന് പഠിക്കാൻ ഏറെയുണ്ട്. പാഠങ്ങളെ ഉൾകൊള്ളാനും തെറ്റുകളെ തിരുത്താനും വിവേകവും വിശ്വസവും അത്യാവശ്യമാണ്. എന്നാൽ തന്നിലെ വിശ്വാസം മാത്രമാണു ശരിയെന്ന് ഉറച്ചു വിശ്വസിക്കുന്നിടത്താണ് കൂടുതൽ പ്രശ്നം നിലനിൽക്കുന്നത്. സ്വന്തം വിശ്വാസത്തിൽ ഉറച്ചു നിൽക്കുമ്പോഴും മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കുകയും അതിനെ മുറിവേൽപ്പിക്കാതിരിക്കുകയും വേണം
20-02-21 | Posted By Admin
കാത്തിരിപ്പുകൾ വെറുതേ ആയില്ല.. ദൃശ്യം 2 എന്ന ദൃശ്യ വിസ്മയം അത്രമേൽ മനസിനെ കീഴടക്കി കളഞ്ഞു ...... എന്തൊക്കെയോ ഒരുപാട് എഴുതണം എന്നുണ്ട്.... പക്ഷേ മനസ് നിറഞ്ഞു നിൽക്കുന്ന സമയത്ത് കൂടുതൽ ഒന്നും പറയാൻ കഴിയുന്നില്ല.... ഒരുപാട് ടെക്നിക്കലായി സിനിമയെ പറ്റിയും അതിന്റെ എല്ലാ വശങ്ങളെപ്പറ്റിയുമൊന്നും കൂടുതൽ പറയാൻ അറിയില്ലെങ്കിലും സിനിമയെ സ്നേഹിക്കുന്ന ഒരു സാധാരണ പ്രേക്ഷക എന്ന നിലയിൽ ഒന്നേ പറയാനുള്ളു... ❤️ അതിഗംഭീരം ❤️ ദൃശ്യം 2 വരുന്നു എന്നു കേട്ട നിമിഷം മുതൽ അതിന്റെ ഒന്നാം ഭാഗം കണ്ടിരുന്നൊരാൾ എന്ന നിലയ്ക്ക് ഇനി എന്താണ് അതിൽ സംഭവിക്കാൻ പോകുന്നതെന്നു ഒരു വലിയ ചോദ്യം മനസ്സിൽ ഉണ്ടായിരുന്നു.... എങ്ങനെ ആണ് അതിന്റെ അടുത്ത ഭാഗം മുന്നോട്ട് പോകുന്നതെന്നെല്ലാം അറിയാനുള്ള ആകാംഷ ആയിരുന്നു ഇന്നലെ വരെ... ഒന്നാം ഭാഗം കണ്ടത് കൊണ്ട് പ്രതീക്ഷയും ടെൻഷനും ഒരുപാട് ആയിരുന്നു... പക്ഷേ ഇന്നലെ ഒരു ദിവസം കൊണ്ട് ജിത്തു ജോസഫ് എന്ന അത്ഭുത മനുഷ്യൻ വരച്ചു വെച്ച ദൃശ്യം 2 എന്ന മായാജാലം നേരിട്ട് കണ്ടതോട് കൂടി അതിനെല്ലാം ഉള്ള ഉത്തരം കിട്ടി. ഇങ്ങനെയൊക്കെ ചിന്തിക്കാമോ ജിത്തു സാർ. പ്രതീക്ഷകൾക്കും അപ്പുറം... അവസാനം നിമിഷം വരെ എന്താണു നടക്കുന്നതെന്നു ഒന്ന് ഊഹിക്കാൻ പോലും സമയം തന്നില്ലാലോ... അതിലെ എല്ലാവരും തന്നെ അത്രക്ക് മനോഹരമായ പ്രകടനം ആണ് കാഴ്ചവെച്ചത് ഒന്നും പറയാനില്ല.. ഗംഭീരം.. ❤️ഇനി എനിക്ക് ചോദിക്കാൻ ഉള്ളത് മുഴുവൻ ഒരാളോട് ആണ്.... എനിക്കേറ്റവും പ്രിയപ്പെട്ട ഒരാളോട്..❤️ 🥰എന്റെ പൊന്നു ലാലേട്ടാ നിങ്ങൾ എന്തൊരു മനുഷ്യൻ ആണ് 😃......??? അഭിനയിക്കാൻ പറയുമ്പോൾ അഭിനയിക്കാതെ ഇങ്ങനെ ജീവിച്ചു കാണിക്കാമോ ???????? 😀 ഒരുപാട് സംസാരങ്ങളോ ബഹളങ്ങളോ ഇല്ലാതെ ഒരു പുരികക്കൊടി കൊണ്ടും ഒരു നോട്ടം കൊണ്ടും പോലും ഒരു കഥാപാത്രമായി മാറി എന്തൊരു മാജിക് ആണ് ഇ കാണിക്കുന്നത്..... ഇങ്ങനെയൊക്കെ ചെയ്യാമോ??? 😊😊 സാധാരണക്കാരനായ ഒരു അസാധാരണക്കാരനെ ഒന്നും പറയാതെ വെറും ഒരു നോട്ടം കൊണ്ടു പോലും ഞങ്ങൾടെ ഉള്ളിലേക്ക് ഇങ്ങനെ ഇടിച്ചു കയറ്റി ഞങ്ങളുടെ ഹൃദയം പിടിച്ചു വാങ്ങി എന്ത് വിസ്മയം ആണ് ലാലേട്ടാ സ്‌ക്രീനിൽ ഇ കാണിക്കുന്നത്... 🥰 കൈ വിരലുകൾ കൊണ്ട് പോലും അഭിനയിക്കുന്ന... അല്ല ജീവിക്കുന്ന... ലാലേട്ടൻ എന്ന മഹാ പ്രതിഭയുടെ നിറഞ്ഞാട്ടം വീണ്ടും വീണ്ടും കണ്മുൻപിൽ മനോഹരമായ ഒരു ദൃശ്യം പോലെ തെളിഞ്ഞു നിൽക്കുന്നു... ഞങ്ങൾടെ ജോർജ്കുട്ടിയെ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു 🥰.... ലാലേട്ടനെയും.... 🥰 സ്നേഹത്തോടെ വിനീഷ്!!!
20-09-20 | Posted By Admin
വർഷാന്ത്യം പുതുക്കുന്ന കലണ്ടർനു പകരം
ഇ വർഷാരംഭം തൂകിയത് എന്റെ ചിത്രം
ചുമരിൽ ഒരു ആണിയിൽ തറച്ചതോ തൂങ്ങിയതോ
തീയതിപോലും വരിതെറ്റിയ വർഷം
സ്നേഹത്തോടെ വിനീഷ്!!!
20-09-20 | Posted By Admin
എനിക്കു ഒരാളെ മാത്രം അധികമായി സ്നേഹിക്കാൻ കഴിയില്ല. രാവും പകലും ഇരട്ട കുട്ടികൾ അല്ലെ.. രാവിന്റെ മൗനം, പകലിന്റെ തണുപ്പും. ഒരുപോലെ സ്നേഹിക്കാൻ എനിക്കെ കഴിയു. ഞാൻ സ്ത്രീ ആണ് എന്ന് പ്രകൃതി സ്നേഹത്തോടെ വിനീഷ്!!!
Belated wishes for international men's day
20-11-20 | Posted By Admin
ഡയറി മിൽക്കിന്റെ കവറിൽ പൊതിഞ്ഞ ചാണകവറളി പോലെ ആണ് , സ്നേഹത്തിന്റെ പേരും പറഞ്ഞു കാണിക്കുന്ന പോസ്സിസ്വ്നെസ്സ് .
ഇതൊക്കെ അറിഞ്ഞാലും ഞങ്ങള് ആണുങ്ങൾ അതൊക്കെ കാണിക്കും . അതാണ് ഞങ്ങൾ . . എല്ലാവര്ക്കും ബിലേറ്റഡ് ഇന്റർനാഷണൽ മെൻ'സ് ഡേ വിഷസ്
എന്ന് നിങ്ങളുടെ സ്വന്തം വിനീഷ് !!
സ്വയം വിശ്വാസം നഷ്ടപ്പെടൽ…..
20-12-20 | Posted By Admin
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് അല്ലേൽ ആസ്വദിക്കുന്നത് സിനിമയാണ്.... ആദ്യ പ്രണയം. പക്ഷേ അതിനോട് പോലും വിരക്തി തോന്നി തുടങ്ങിയ ഒരു സമയത്തിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട് അല്ലേൽ കടന്ന് പൊക്കോണ്ടിരിക്കുന്നു. പലപ്പോഴും മനസ്സിനെ ശാന്തമാക്കിയിരുന്നത് സംഗീതമായിരുന്നു പക്ഷേ ഏറെ ആസ്വദിച്ചു കേട്ടിരുന്ന ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങൾ പോലും ഇപ്പൊ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. എല്ലാത്തിനോടും വിരക്തിയാണ് സിനിമയോടും, സംഗീതത്തോടും, കായിക വിനോദങ്ങളോടും, വായനയോടും, എഴുത്തിനോടും എന്ന് വേണ്ട സകല കാര്യങ്ങളോടും ഒരു തരം വിരക്തിയാണ്. നേരത്തെ പറഞ്ഞത് പോലെ മുൻപ് ഇങ്ങനെയൊരു ഭീകര അവസ്ഥയല്ലേലും ഡിപ്രഷന്റെ പല ഘട്ടങ്ങളിലും ആശ്വാസം പകർന്നിരുന്നത് യാത്രകൾ ആയിരുന്നു. പക്ഷേ ഈ കൊറോണയും ലോക്ക് ഡൗണും ഒക്കെ അള്ളിപ്പിടിച്ച ഈ സമയത്ത് അതിന് പോലും പറ്റാതെ വരുമ്പോൾ എന്തായിരിക്കും അവസ്ഥ..? ചെയ്യുന്ന.... കാലെടുത്തുവെക്കുന്ന കാര്യങ്ങളെല്ലാം പരാജയങ്ങളാകുമ്പോൾ,ആഗ്രഹങ്ങൾക്ക് എല്ലാം കൂച്ചുവിലങ്ങ് വീഴുമ്പോൾ, സ്വപ്നങ്ങളെല്ലാം കാണാമറയത്തേക്ക് ഓടി മറയുമ്പോൾ, എഴുന്നേൽക്കുന്നതിനനുസരിച്ച് വീണ്ടും വീണ്ടും ആഴങ്ങളിലേക്ക് പതിക്കുമ്പോൾ ഏറ്റവും അരോചകമായ കാര്യം ഉപദേശമാണ് ആ സമയത്ത് എത്ര വേണ്ടപ്പെട്ടവരാണേലും ഉപദേശവുമായി വന്നിട്ടുണ്ടേൽ ഒരു തരം അറപ്പും വെറുപ്പും മാത്രേ അവരോട് തോന്നുകയുള്ളൂ. ചേർത്ത് പിടിക്കേണ്ട സമയത്ത് ഉപദേശവുമായി ചെല്ലരുത് എന്ന് സാരം. "എല്ലാം ശരിയാവും, ഭാഗ്യം വേണം, യോഗം വേണം, നീ അങ്ങനെ ചെയ്യരുത് ഇങ്ങനെ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്" ഇങ്ങനുള്ള സന്ദർഭങ്ങളിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളാണിവ. ജീവിതത്തിന്റെ ഏഴയലത്ത് വരാത്ത ഭാഗ്യത്തെ പറ്റി ക്ലാസ്സ് എടുക്കുന്ന ഈ നിമിഷ നേര അധ്യാപകർ ആ സമയത്ത് നമ്മളേക്കാൾ വലിയ പരാജയങ്ങൾ ആയിരിക്കും. ഭാഗ്യം ഉണ്ടേൽ ഈ അവസ്ഥയിൽ നിൽക്കേണ്ടി വരില്ല എന്ന് നമുക്കും അറിയാം അവർക്കും അറിയാം മുൻപ് പറഞ്ഞത് പോലെ തന്നെ യാത്രകളോട് ഒപ്പം തന്നെ ആശ്വാസം പകരുന്ന ഒന്ന് നമ്മളെ പച്ചവെള്ളം പോലെ മനസ്സിലാക്കുന്ന ഒരു കൂട്ട് ആണ്. അത് കൂട്ടുകാർ ആവാം, പ്രണയിക്കുന്നവർ ആവാം, സഹോദരങ്ങൾ ആവാം, മാതാപിതാക്കൾ ആവാം അങ്ങനൊരു കൂട്ട് ഉണ്ടേൽ ഒരു പരിധിവരെ ആശ്വാസം കിട്ടും. ഉപദേശത്തിനും, കുറ്റപ്പെടുത്തലുകൾക്കും ഒന്നും നിൽക്കാതെ നമ്മളെ നമ്മളെപ്പോൽ മനസ്സിലാക്കുന്ന ഒരാൾ ഉണ്ടാവണം പക്ഷേ അത് വളരെ റെയർ ആയി മാത്രം സംഭവിക്കുന്നൊരു കാര്യമാണ്. ഏറ്റവും അടുത്ത കൂട്ടുകാരന് പോലും അതിന് പറ്റിയെന്ന് വരില്ല. ഏറ്റവും നല്ല കേൾവിക്കാരനാകണം, മറ്റുള്ളവന്റെ വിഷമങ്ങൾ എന്ത് തന്നെയായാലും അത് ചെറുത് ആയി കാണാത്ത ഒരു മനസ്സിന് ഉടമയാവണം. അങ്ങനെയുള്ളവർ ഒക്കെ അപൂർവ്വമാണ്. ഇതൊക്കെ ഒരു പ്രശ്നമാണോ ഇതിലും വലുത് അനുഭവിക്കുന്നവർ എത്രയുണ്ട് എന്ന മറുചോദ്യമാണ് ആ സമയത്ത് പലരിൽ നിന്നും വരുന്നത്. ഈ പറയുന്ന അവസ്ഥയിലൂടെ സഞ്ചരിക്കുന്നവർക്ക് ആളുകളെ രസിപ്പിക്കുന്ന ഒരു ജോക്കറിന്റെ.... ഒരു കോമാളിയുടെ റോൾ ആയിരിക്കും.... മറ്റുള്ളവർക്ക് സംശയം കൊടുക്കാതെ അല്ലേൽ അറിയിക്കാതെ ഉള്ള് നീറി പുറത്ത് ചിരി വെച്ച് പിടിപ്പിച്ച് അവര് ആ വേഷം മനോഹരമായി ആടി തീർക്കുകയായിരിക്കും. വലിയ അറിവൊന്നും ഉണ്ടായിട്ട് പറയുന്നതല്ല ഇതൊക്കെ പലർക്കും പലവിധത്തിൽ ആയിരിക്കും ഇത്തരത്തിലുള്ള അവസ്ഥകൾ വന്ന് ഭവിക്കുന്നത്.
സ്നേഹത്തോടെ വിനീഷ്!!!
20-01-21 | Posted By Admin
കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു അദ്ധ്യാപകനെക്കുറിച്ച് കേട്ടിട്ടുണ്ട് ..
ആദ്യം ക്ലാസ്സിൽ വന്നു കയറുമ്പോഴേ നടത്തുന്ന ഒരു പ്രസ്താവനയുണ്ട്. " ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു... അതു കൊണ്ട് നിങ്ങളെന്നെ ബഹുമാനിച്ചേ മതിയാവൂ" കാരണത്തിൽ യുക്തിയുള്ളതുകൊണ്ട് കാര്യത്തെ അംഗീകരിക്കാൻ മടി തോന്നിയിരുന്നില്ല .. കൊടുക്കുന്നതേ കിട്ടൂ... ഞാനതിനൊക്കെ അതീതനാണെന്നും നിങ്ങളെല്ലാം എന്നെ അംഗീകരിച്ചേ മതിയാവു എന്നൊരാൾ വാശി പിടിച്ചാൽ സഹതപിക്കാനേ നിവർത്തിയുള്ളു..
ഞാൻ മറ്റൊരാളിൽ നിന്ന് പ്രതീക്ഷിക്കുന്ന പരിഗണന കിട്ടാനുള്ള അടിസ്ഥാനപരമായ യോഗ്യത അതവർക്ക് നൽകുന്നുണ്ടോയെന്ന് സ്വയം വിലയിരുത്തുകയാണ്..
ആചാര്യനെക്കുറിച്ച് ഒരു ലക്ഷണം ഉണ്ട്... ശാസ്ത്രാർത്ഥം ഗ്രഹിച്ചവനും ശിഷ്യന് അവ പറഞ്ഞു കൊടുക്കുന്നവനും അത് സ്വജീവിതത്തിൽ കൂടി കാട്ടിക്കൊടുക്കുന്നവനുമാണ് ആചാര്യൻ.
സ്വന്തമായി തീരുമാനങ്ങളെടുക്കാൻ പറ്റുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സ്വാതന്ത്ര്യം.
ആദ്യം വ്യക്തി..... പിന്നെ സ്വന്തം കുടുംബം ....
സ്നേഹത്തോടെ വിനീഷ്!!!